📢 അറിയിപ്പ്
ഓഫീസ് ലോഗിൻ · Office Login

Sree Bhuvaneswari Devi Kshethra Trust

തഴവ വടക്കുംമുറികിഴക്ക് – ബ്രഹ്മസ്വരൂപിണിയും ശോകനാശിനിയും സർവ്വൈശ്വര്യ പ്രദായിനിയുമായ ദേവിയുടെ സന്നിധി

വഴിപാട് ബുക്കിംഗ്
ഇന്നത്തെ വിശേഷം · Today 08 October 2026
Thursday
കൊല്ലവർഷം 1202 കന്നി 22 · പൂരം (till 9:20 PM)
  • നട തുറക്കൽ (Morning Opening)5:00 AMNext
  • ഉഷഃപൂജ (Usha Pooja)6:30 AM
  • ഉച്ചപൂജ (Ucha Pooja)11:30 AM
  • നട അടയ്ക്കൽ (Closing)12:00 PM
  • നട തുറക്കൽ (Evening Opening)5:00 PM
  • ദീപാരാധന (Deeparadhana)6:30 PM
  • അത്താഴപൂജ (Athazha Pooja)7:30 PM
  • നട അടയ്ക്കൽ (Closing)8:00 PM

അറിയിപ്പുകൾ · Notice Board

“സര്‍വ മംഗള മംഗല്യേ – ശിവേ സര്‍വ്വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബികേ – ഗൗരീ നാരായണീ നമോസ്തുതേ’

അനുഗ്രഹദായിനിയായി വരദാഭയ മുദ്രകളോടെ വസിക്കുന്ന ആദിപരാശക്തി _ സർവ്വചരാചരങ്ങളുടെയും മാതൃഭാവസ്വരൂപിണി. ത്രിമൂര്‍ത്തികളുടെ വാമ ഭാഗങ്ങളില്‍ ശ്രീ സരസ്വതിയായും ശ്രീലക്ഷ്മിയായും ശ്രീപാര്‍വതിയായും ഭാവകല്പന. പരാശക്തിയെന്ന ഏകശക്തിസ്വരൂപിണി അംശഭാവങ്ങളില്‍ കൈക്കൊള്ളുന്ന രൂപ- ഗുണ-വൈശിഷ്ട്യങ്ങളാണ്‌ ഭൗതികമായും ആത്മചൈതന്യപരമായുമുള്ള ദേവീഭാവങ്ങളിലെ വൈവിധ്യം. ശ്രീമഹാലക്ഷ്മി ഭുവനേശ്വരിയായി പരിലസിക്കുന്നത്‌ ചന്ദ്രക്കലാധരിയായ ശൈവ സ്വരൂപയായാണ്‌. അമൃതകല്പനിലയയായ മംഗളകാരിണി വസിക്കുന്നത്‌ കൈലാസാചലത്തിലെ മണിദ്വീപത്തിലും. ആശ്രിതവത്സലയായ ദേവി മഹാചൈതന്യത്തോടെ വരപ്രദായിനിയായി നമുക്കു സമീപത്ത്‌ പ്രത്യക്ഷ രൂപത്തില്‍ വാഴുന്ന ശ്രീ മഹാസ്ഥാനമാണ്‌ തഴവാ വടക്കുംമുറി കിഴക്ക്‌ ശ്രീ ഭുവനേശ്വരീ ദേവീക്ഷേത്രം. ചൈതന്യവ്യാപ്തി കൊണ്ടും ആചാരപ്പെരുമ കൊണ്ടും ശ്രേഷ്ഠമായ ഈ ശ്രീലകത്തിന്റെ പെരുമയറിയുന്നതുതന്നെ ഉത്തമവും ശ്രേഷ്ഠവുമാണ്‌. ഭുവനത്തിന്‌ ഈശ്വരിയായ ഭുവനേശ്വരിയുടെ അനുഗ്രഹം സര്‍വ്വചരാചരങ്ങളിലും ചൊരിയുമാറാകട്ടേ…

“അമ്മേശരണം ദേവീ ശരണം ശ്രീ ഭുവനേശ്വര്യേ ശരണം”

ഉപദേവതകൾ

ക്ഷേത്രസങ്കേതത്തിൽ വാഴുന്ന ശ്രീ പരമേശ്വരൻ, ശ്രീ മഹാഗണപതി, യക്ഷിയമ്മ, നാഗദേവതകൾ, ബ്രഹ്മരക്ഷസ്, യോഗീശ്വരൻ തുടങ്ങിയ ഉപദേവതകളെ അറിയാം