
തഴവ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രം
22-ാമത് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം
1202 തുലാം 05 മുതൽ 11 വരെ
2026 ഒക്ടോബർ 22 മുതൽ 28 വരെ
യജ്ഞാചാര്യൻ ശ്രീ. കരിക്കാട് രാജുനാരായണൻ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
ശ്രീമദ് ഭാഗവത സപ്താഹം
സുകൃതികളുടെ അഭീഷ്ട വരദായിനിയും കനിവിന്റെ കല്ലോലിനിയുമായ തഴവ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 2026 ഒക്ടോബർ 22 മുതൽ 28 വരെ നടത്തപ്പെടുന്നു.
ഇന്ന് നാം നേരിടുന്ന പ്രശ്നങ്ങളിൽ ശ്രീമദ് ഭാഗവതത്തിന്റെ പ്രസക്തി ഏറെ വലുതാണ്. ആധുനിക മനുഷ്യന്റെ ഉള്ളിലേക്ക് കടന്നുചെന്ന് ജീവിതപ്രശ്നങ്ങൾ മനസ്സിലാക്കാനും മാനസിക പിരിമുറുക്കത്തിന് മാറ്റം വരുത്താനും ഭാഗവതത്തിന് കഴിയും.
അവിവേകമുള്ള മനസ്സിനെ ജിജ്ഞാസയുള്ളവനാക്കാനും വിവേകമുള്ള മനസ്സിലേക്ക് എത്താനും ഭാഗവതകഥാശ്രവണം സഹായകമാകും.
കലിയുഗത്തിലെ പാപചിന്തകളിൽ നിന്ന് മനുഷ്യ മനസ്സിനെ മോചിപ്പിക്കുവാനുള്ള ഏകമാർഗ്ഗം നാമസങ്കീർത്തനം മാത്രമാണ്. കലികാലത്തിൽ ഭാഗവതകഥ കേൾക്കുന്നതും ഭാഗവതം ശ്രദ്ധിച്ച് മനനം ചെയ്യുന്നതും ദുഃഖനിവാരണത്തിനും ഇഹപരമുക്തിക്കും സഹായകമാണ്.
ഈ മഹായജ്ഞത്തിൽ ഭക്തിപൂർവ്വം പങ്കെടുത്ത് യജ്ഞം മംഗളകരമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അന്നദാനത്തിനും പൂജാദ്രവ്യങ്ങൾക്കും പുഷ്പങ്ങൾക്കും മറ്റുമായി ഭക്തജനങ്ങളുടെ സമർപ്പണം സ്വീകരിക്കുന്നതാണ്.
2026 ഒക്ടോബർ 21 – ബുധൻ
വൈകിട്ട് 7 മണിക്ക് ക്ഷേത്രസന്നിധിയിൽ യജ്ഞാചാര്യൻ ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തുന്നതാണ്.
ക്ഷേത്ര തന്ത്രി:
പവിത്രമംഗലത്തു മഠം ബ്രഹ്മശ്രീ പി. എസ്. എസ്. നമ്പൂതിരി
ക്ഷേത്ര മേൽശാന്തി:
ശ്രീ. വിഷ്ണു നാരായണൻ, ശ്രീഭുവനേശ്വരി മഠം
യജ്ഞാചാര്യൻ:
ഭാഗവതശ്രീ രാജുനാരായണൻ, കരിക്കാട്
യജ്ഞഹോതാവ്: ശ്രീ. ഹരിനാരായണൻ
യജ്ഞപാരാണികർ: ശ്രീ. ആദിനാട് സുരേഷ്, ശ്രീ. ജയേഷ് പെണ്ണുക്കര
തബല: ശ്രീ. മണിക്കൂട്ടൻ ബുധനൂർ
കീബോർഡ്: ശ്രീ. പ്രസാദ് കല്ലറ
ക്ഷേത്ര കഴകം: ശ്രീമതി ശാന്തമ്മ
Programme Schedule · കാര്യപരിപാടി
തഴവ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രം 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 1202 തുലാം 05 മുതൽ 11 വരെ 2026 ഒക്ടോബർ 22 മുതൽ 28 വരെ യജ്ഞാചാര്യൻ ശ്രീ. കരിക്കാട് രാജുനാരായണൻ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ശ്രീമദ് ഭാഗവത സപ്താഹം സുകൃതികളുടെ അഭീഷ്ട വരദായിനിയും കനിവിന്റെ കല്ലോലിനിയുമായ തഴവ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 2026 ഒക്ടോബർ 22 മുതൽ 28 വരെ നടത്തപ്പെടുന്നു. ഇന്ന് നാം…
ഒന്നാം ദിവസം Thursday, 22 October 2026 കൊല്ലവർഷം 1202 തുലാം 5
- 5.00 AMഹരിനാമകീർത്തനം
- 5.30ഗണപതിഹോമം
- 6.00:ഭദ്രദീപ പ്രതിഷ്ഠ
- 6.30:ആചാര്യവരണം
- 7.00:ഗ്രന്ഥപൂജ, വിഷ്ണുസഹസ്രനാമജപം
- 7.30മുതൽ: ശ്രീമദ് ഭാഗവത പാരായണം
- പാരായണ ഭാഗം:ശ്രീശുകബ്രഹ്മർഷി പരീക്ഷിത്തിന് ഭാഗവതം ഉപദേശിക്കുന്നത്
- 11.40ഉച്ചപൂജ തുടർന്ന് ഭാഗവത പ്രഭാഷണം
- 1.00 PMപ്രസാദമൂട്ട്
- 2.00ഭാഗവതപാരായണം തുടരും
- 5.00ഭാഗവത സമർപ്പണ കീർത്തനം
- 6.30ലളിതാസഹസ്രനാമം
- 6.40ക്ഷേത്രത്തിൽ ദീപാരാധന
- 7.00യജ്ഞശാലയിൽ ദീപാരാധന, പ്രഭാഷണം
രണ്ടാം ദിവസം Friday, 23 October 2026 കൊല്ലവർഷം 1202 തുലാം 6
- 5.00 AMഹരിനാമകീർത്തനം
- 5.30ഗണപതിഹോമം തുടർന്ന്: യജ്ഞശാലയിലെ ചടങ്ങുകൾ പതിവുപോലെ
- 7.30ശ്രീമദ് ഭാഗവത പാരായണം ആരംഭം:പാരായണ ഭാഗം:
- നരസിംഹാവതാരം, അജാമിളമോക്ഷം, ഗജേന്ദ്രമോക്ഷം, മഹാലക്ഷ്മി അവതാരം, ശ്രീരാമാവതാരം.
- 11.40ഉച്ചപൂജ തുടർന്ന് ഭാഗവത പ്രഭാഷണം
- 1.00 PMപ്രസാദമൂട്ട്
- 2.00ഭാഗവതപാരായണം തുടരും
- 5.00ഭാഗവത സമർപ്പണ കീർത്തനം
- 6.30ലളിതാസഹസ്രനാമം
- 6.40ക്ഷേത്രത്തിൽ ദീപാരാധന
- 7.00യജ്ഞശാലയിൽ ദീപാരാധന, പ്രഭാഷണം
- പ്രധാന വഴിപാടുകൾ: പാനക നിവേദ്യം, ശത്രുസംഹാര മന്ത്രപുഷ്പാഞ്ജലി, ശ്രീസൂക്തം.
മൂന്നാം ദിവസം Saturday, 24 October 2026 കൊല്ലവർഷം 1202 തുലാം 7
- 5.00 AMഹരിനാമകീർത്തനം
- 5.30ഗണപതിഹോമം
- 7.30ശ്രീമദ് ഭാഗവത പാരായണം, പാരായണ ഭാഗം:
- ബലരാമാവതാരം, ശ്രീകൃഷ്ണാവതാരം, തിരുമുൽകാഴ്ച, ബാലലീല, പൂതനാമോക്ഷം.
- 10.45ശ്രീകൃഷ്ണാവതാരം – ദർശന പ്രാധാന്യം.
- ഉണ്ണിയൂട്ട്
- കുട്ടികളുടെ ബലപീഡാ നിവാരണത്തിനും സദ്ബുദ്ധിക്കും വിദ്യാഭിവൃദ്ധിക്കും ഉണ്ണിയൂട്ട് നടത്താവുന്നതാണ്. ഒരു വയസ്സുവരെയുള്ള കുട്ടികൾക്കും ഉണ്ണിയൂട്ട് നടത്താം. മാതാപിതാക്കൾ വഴിപാട് കൗണ്ടറിൽ നിന്ന് സന്താനത്തിന്റെ നാമനക്ഷത്രത്തിൽ രസീത് വാങ്ങേണ്ടതാണ്.
- 11.40ഉച്ചപൂജ തുടർന്ന് ഭാഗവത പ്രഭാഷണം
- 1.00 PMപ്രസാദമൂട്ട്
- 2.00ഭാഗവതപാരായണം തുടരും
- 5.00ഭാഗവത സമർപ്പണ കീർത്തനം
- 6.30ലളിതാസഹസ്രനാമം
- 6.40ക്ഷേത്രത്തിൽ ദീപാരാധന
- 7.00യജ്ഞശാലയിൽ ദീപാരാധന, പ്രഭാഷണം
- പ്രധാന വഴിപാടുകൾ: കദളിപ്പഴം, തൃക്കൈവെണ്ണ, പാൽ, ഉണ്ണിയപ്പം, തേൻ, ശ്രീകൃഷ്ണാഷ്ടോത്തരാർച്ചന
നാലാം ദിവസം Sunday, 25 October 2026 കൊല്ലവർഷം 1202 തുലാം 8
- 5.00 AMഹരിനാമകീർത്തനം
- 6.30ഗണപതിഹോമം
- 7.30ശ്രീമദ് ഭാഗവത പാരായണം,പാരായണ ഭാഗം:വത്സസ്തേയം, കാളിയമർദ്ദനം, അക്രൂരദാത്യം, കംസവധം, കാത്യായനീപൂജ.
- 10.45ഭഗവാന്റെ പട്ടാഭിഷേകം – ദർശന പ്രാധാന്യം.അഭിഷേകത്തിനുള്ള പാൽ, തേൻ, പനിനീർ എന്നിവ ഭക്തജനങ്ങൾക്ക് ഭഗവാന് സമർപ്പിക്കാവുന്നതാണ്.
- വിദ്യാഗോപാലമന്ത്ര സമൂഹാർച്ചന
- എഴുത്തിനിരുത്തിയ കുട്ടികൾ മുതൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർക്ക് വരെ പങ്കെടുക്കാവുന്നതാണ്. ബുദ്ധിവികാസം, ഓർമ്മശക്തി, ഉന്നതവിജയം എന്നിവയ്ക്കായി നടത്തപ്പെടുന്നു.
- 6.30ലളിതാസഹസ്രനാമം
- 6.40ക്ഷേത്രത്തിൽ ദീപാരാധന
- 7.00യജ്ഞശാലയിൽ ദീപാരാധന, പ്രഭാഷണം.പ്രധാന വഴിപാടുകൾ: പുരുഷസൂക്തം, വിദ്യാഗോപാലമന്ത്രാർച്ചന, പിതൃസ്മരണ, അർച്ചന.
അഞ്ചാം ദിവസം Monday, 26 October 2026 കൊല്ലവർഷം 1202 തുലാം 9
- 5.00 AMഹരിനാമകീർത്തനം
- 5.30ഗണപതിഹോമം
- 7.30ശ്രീമദ് ഭാഗവത പാരായണം,പാരായണ ഭാഗം:
- ഉദ്ധവദൂത്, മുചുകുന്ദമോക്ഷം, രുക്മിണീസ്വയംവരം, ബാണയുദ്ധം.
- 10.00രുക്മിണീസ്വയംവര ഘോഷയാത്ര
- 10.45രുക്മിണീസ്വയംവരം – ദർശന പ്രാധാന്യം
- 11.40ഉച്ചപൂജ തുടർന്ന് ഭാഗവത പ്രഭാഷണം
- 12.00 PMനെയ്യ് വിളക്ക് സമർപ്പണം
- 2.00ഭാഗവതപാരായണം തുടരും
- 5.00ഭാഗവത സമർപ്പണ കീർത്തനം
- 6.30ലളിതാസഹസ്രനാമം
- 6.40ക്ഷേത്രത്തിൽ ദീപാരാധന
- 7.00യജ്ഞശാലയിൽ ദീപാരാധന, പ്രഭാഷണം.
- വഴിപാടുകൾ: പുടവപൂജ, സ്വയംവരമന്ത്ര പുഷ്പാർച്ചന, ഭാഗ്യസൂക്താർച്ചന, ലക്ഷ്മീനാരായണപൂജ, ശ്രീകൃഷ്ണ അഷ്ടോത്തരാർച്ചന.
ആറാം ദിവസം Tuesday, 27 October 2026 കൊല്ലവർഷം 1202 തുലാം 10
- 5.00 AMഹരിനാമകീർത്തനം
- 6.30ഗണപതിഹോമം
- 7.30ശ്രീമദ് ഭാഗവത പാരായണം,പാരായണ ഭാഗം:
- നാരദപരീക്ഷ, രാജസൂയം, കുചേലഗതി, സന്താനഗോപാലം, വൃകാസുരവധം, വാസുദേവ–നാരദ സംവാദം.
- 10.45കുചേലഗതി – ദർശന പ്രാധാന്യം
- 11.40ഉച്ചപൂജ തുടർന്ന് ഭാഗവത പ്രഭാഷണം
- 1.00 PMപ്രസാദമൂട്ട്
- 2.00ഭാഗവതപാരായണം തുടരും
- 5.00ഭാഗവത സമർപ്പണ കീർത്തനം
- 6.30ലളിതാസഹസ്രനാമം
- 6.40ക്ഷേത്രത്തിൽ ദീപാരാധന
- 7.00യജ്ഞശാലയിൽ ദീപാരാധന, പ്രഭാഷണം.
- പ്രധാന വഴിപാടുകൾ: അവൽകിഴി സമർപ്പണം, ഭാഗ്യസൂക്തം, സന്താനഗോപാലാർച്ചന, നിറപറ സമർപ്പണം.
- പ്രധാന പുഷ്പം: ചെത്തി, തുളസി
- പറ സമർപ്പണം: നാണയപറ, അൻപൊലിപ്പറ.
ഏഴാം ദിവസം Wednesday, 28 October 2026 കൊല്ലവർഷം 1202 തുലാം 11
- 5.00 AMഹരിനാമകീർത്തനം
- 5.30ഗണപതിഹോമം
- 7.30ശ്രീമദ് ഭാഗവതപാരായണം,പാരായണഭാഗം:സ്വർഗ്ഗാരോഹണം, കൽക്കി അവതാരം, ഭാഗവത സംഗ്രഹം.
- 10.30മഹാപ്രഭാഷണം
- 11.00ഭാഗവതപാരായണ സമർപ്പണം
- 11.40ഉച്ചപൂജ തുടർന്ന് ഭാഗവത പ്രഭാഷണം
- 1.00 PMപ്രസാദമൂട്ട്,യജ്ഞശാലയിലെ പ്രധാന വഴിപാടുകൾ,പുരുഷസൂക്തം, ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമാർച്ചന, പാതാളായസം, നിറപറ സമർപ്പണം – തുളസിപ്പറ.
- 4.00അവഭൃഥസ്നാന ഘോഷയാത്ര
- തുടർന്ന് യജ്ഞപരിസമാപ്തി ചടങ്ങുകൾ, കലശാഭിഷേകം, ശ്രോതൃദക്ഷിണ, ആചാര്യദക്ഷിണ, ദീപ ഉദ്വാസന കർമ്മം.
- തുടർന്ന് ക്ഷേത്രത്തിൽ ദീപാരാധനയും പ്രസാദമൂട്ടും.