ആശ്രിതവത്സലയായി അഭിഷ്ടവരദായിനിയായി ആയിരം സൂര്യപ്രരയോടെ വാഴുന്ന ശ്രീഭുവനേശ്വരിയുടെ ക്ഷേത്രപര്യന്തത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഉപദേവതമാരുടെ അനുഗ്രഹവർഷത്തിന് പാത്രീഭൂതരാകുക എന്നതു ഒരു ജന്മസുകൃതമാണ്. തഴവാ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരീ ക്ഷേത്രത്തില്‍ വാഴുന്ന ഉപദേവതാമൂര്‍ത്തികളുടെ പ്രാധാന്യം വർണ്ണനാതീതമാണ്. ഉപദേവതമാരായി ശ്രീ പരമേശ്വരന്‍, ശ്രീ മഹാഗണപതി, സൂന്ദരയക്ഷി, ബ്രഹ്മരക്ഷസ്, യോഗീശ്വരന്‍, മൂര്‍ത്തി, പേയ്, നാഗരാജാവ്, നാഗയക്ഷി അഖിലനാഗങ്ങള്‍, ബാലനാഗങ്ങള്‍ എന്നീ മഹത് ചൈതന്യങ്ങളെയാണ് പ്രതിഷ്ഠിപ്പിട്ടുള്ളത്.
2022-04-10