“സര്‍വ മംഗള മംഗല്യേ – ശിവേ സര്‍വ്വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബികേ – ഗാരീ നാരായണീ നമോസ്തുതേ’
അനുഗ്രഹദായിനിയായി വരദാഭയ മൂദ്രകളോടെ വസിക്കുന്ന ആദിപരാശക്തി _ സരവ്വചരാചരങ്ങളുടെയും മാത്യഭാവസ്വരൂപിണി. ത്രിമൂര്‍ത്തികളുടെ വാമ ഭാഗങ്ങളില്‍ ശ്രീ സരസ്വതിയായും ശ്രീലക്ഷ്മിയായും ശ്രീപാര്‍വതിയായും ഭാവകല്പന. പ്രാശക്തിയെന്ന ഏകശക്തിസ്വരൂപിണി അംശഭാവങ്ങളില്‍ കൈക്കൊള്ളുന്ന രൂപ- ഗൂണ-വൈശിഷ്യങ്ങളാണ് ഭാതികമായും ആത്മപൈതന്യപരമായുമുള്ള ദേവീഭാവങ്ങളി ലെ വൈവിധ്യം. ശ്രീമഹാലക്ഷ്മി ഭുവനേശ്വരിയായി പരിലസിക്കുന്നത് ചന്ദ്രക്കലാധരിയായ ശൈവ സ്വരൂപയായാണ്. അമ്യതകല്പനിലയയായ മംഗളകാരിണി വസിക്കുന്നത് കൈലാസാചലത്തിലെ മണിദ്വീപത്തിലും. ആശ്രിതവത്സലയായ ദേവി മഹാപൈതന്യത്തോടെ വരപ്രദായിനിയായി നമുക്കു
സമീപത്ത് പ്രത്യക്ഷ രൂപത്തില്‍ വാഴുന്ന ശ്രീ മഹാസ്ഥാനമാണ് തഴവാ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരീ ദേവീക്ഷേത്രം. ചൈതന്യവ്യാപ്തി കൊണ്ടും ആചാരപ്പെരുമ കൊണ്ടും ശ്രേഷ്ഠമായ ഈ ശ്രീലകത്തിന്റെ പെരുമയറിയുന്നതുതന്നെ ഉത്തമവും ശ്രേഷ്ഠവുമാണ്. ഭൂവനത്തിന് ഈശ്വരിയായ ഭൂവനേശ്വരിയുടെ അനുഗ്രഹം സര്‍വ്വചരാചര ങ്ങളിലും ചൊരിയുമാറാകട്ടേ… “അമ്മേശരണം ദേവീ ശരണം ശ്രീ ഭുവനേശ്വര്യേ ശരണം”
ക്ഷേത്ര ചരിത്രം
സര്‍വ ഭൗതിക സൗകര്യങ്ങളും സമൃദ്ധിയും ഒത്തുചേരന്ന ആയിരാജവംശത്തിന്റെ അധികാരത്തിലും പിൽക്കാലത്ത് കായംകുളം രാജാവിന്റെ അധികാര പരിധിയിലേക്കും വന്നുചേര്‍ന്ന പ്രദേശം.
ക്ഷേത്ര ഉപദേവതകൾ
ആശ്രിതവത്സലയായി അഭിഷ്ടവരദായിനിയായി ആയിരം സൂര്യപ്രരയോടെ വാഴുന്ന ശ്രീഭുവനേശ്വരിയുടെ ക്ഷേത്രപര്യന്തത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഉപദേവതമാരുടെ അനുഗ്രഹവർഷത്തിന് പാത്രീഭൂതരാകുക
വിശേഷവഴുപാടുകൾ
ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ
ധ്വജപ്രതിഷ്ഠ
ബ്രഹ്മസ്വരൂപിണിയും ശോകനാശിനിയും സര്‍വ്വൈശ്വര്യ പ്രദായിനിയും ഭക്തരില്‍ അഭിഷ്ട വരദായി നിയുമായ തഴവ വടക്കുംമുറികിഴക്ക് ശ്രീ ഭുവനേശ്വരിദേവിയുടെ സാന്നിദ്ധ്യംമൂലം നാടിന്റെയും നാട്ടുകാരുടെയും ശ്രേയസ്സും യശസ്സും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്.
രാമനവമി
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് രാമനവമി
നവരാത്രി
ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ വര്‍ഷവും അശ്വിനി മാസത്തില്‍ ദുര്‍ഗാദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് നവരാത്രി
വിഷുക്കണി എങ്ങനെ ഒരുക്കാം
ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ