ക്ഷേത്രം എന്ന വാക്കിന് ‘ക്ഷതാൽ ത്രായതേ’ എന്ന് അര്‍ത്ഥം. ക്ഷതത്തിൽ നിന്നും ത്രാണനം ചെയ്യിക്കുന്നത് അഥവാ രക്ഷ നല്കുന്നത് എന്താണോ അതാണ്‌ക്ഷേത്രം.’ക്ഷതം’എന്നാല്‍ മുറിവ്, പരിക് എന്നൊക്കെ അർത്ഥം. മാനസികമായും ശാരീരികമായും ഉണ്ടാകുന്ന എല്ലാ മുറിവുകളും അകറ്റി ആയുരാരോഗ്യ സൗഖ്യം നല്‍കുന്നയിടമാണ് ക്ഷേത്രം. ഭൂമണ്ഡലത്തിലെ മണ്ണും പാറയുമൊക്കെ ഉപയോഗിച്ചുണ്ടാക്കുന്ന ഈ ക്ഷേത്രകല്പന മനുഷ്യ ശരീരത്തിന് സമാനമാണ്. സ്തൂല പ്രപഞ്ചത്തിന്റെയും പ്രാപഞ്ചിക ശക്തികളായ ദേവതമാരുടേയും സ്തൂലരൂപമാകുന്ന യാന്ത്രിക യന്ത്രമാകൂന്നു ക്ഷേത്രം. ക്ഷേത്രത്തിന് അഞ്ച് പ്രധാന അവയവകല്പനകളൂണ്ട്. പഞ്ചപ്രാകാരങ്ങള്‍ എന്നാണ് അവ അറിയപ്പെടുന്നത്. പഞ്ചപ്രാകാരങ്ങള്‍ സ്ഥൂല ദേഹങ്ങളേയും ഷഡാധാരക്രമങ്ങള്‍ പോലുള്ള ഘടനകള്‍ സൂക്ഷ്മദേഹാവയവങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.
ക്ഷേത്ര ഗോപുരം മുതല്‍ ശ്രീകോവിലിന്റെ വിഗ്രഹം വരെയുള്ള ഭാഗത്ത് വളരെ സൂക്ഷ്മമായ ഒരു ഘടനാവിന്യാസം നമുക്ക് ദർശിക്കുവാന്‍ കഴിയും.
ഓരോ ക്ഷേത്രപര്യന്തവും സമുച്ചയവും ഒരു ക്ഷേത്രപുരുഷന്റെ ശരീരമായി കല്പിക്കപെട്ടിരിക്കുന്നു. ഈ ക്ഷേത്രദേവതാ സങ്കല്പത്തെ അതാത് ക്ഷേത്രത്തിലെ പ്രധാനദേവതയുടെ ശരീരമെന്ന് പ്രസ്താവിക്കുന്നതായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ക്ഷേത്ര പുരുഷന്‍ അഥവാ ക്ഷേത്രദേവതയെന്ന് കല്പിപ്പിരിക്കുന്നത് ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയല്ല, മറിച്ച് ക്ഷേത്ര സമുച്ചയത്തെ ഒരു മനുഷ്യശരീരമായി കല്പിച്ച് അവയിലെ അംഗങ്ങളെ ക്ഷേത്രദേവതയുടെ അംഗവിന്യാസത്തിലൂടെ പ്രതീകവത്കരിക്കുകയാണ് ചെയ്യുന്നത് .
ഒരു മനുഷ്യ൯/ദേവത തന്റെ ഇരുകൈകളും തലയ്‌ക്കുമീതേ തൊഴുതുപിടിച്ച് സ്രാഷ്ട്രാംഗം നമസ്കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാദഭാഗം ഗോപുരമായും ക്ഷേത്രശ്രീകോവി ലിനുള്ളിലെ ഗര്‍ഭഗൃഹം ശിരസ്സായും ചുറ്റമ്പലം ബാഹുക്കളായും വലിയ ബലിക്കല്ല്, നമസ്‌ക്കാരമണ്ഡപം, അന്തഹാര, ബാഹൃഹാര തുടങ്ങിയ ഘടനകളെളെല്ലാം ഇങ്ങനെ ഓരോരോ അംഗങ്ങളായും കല്പിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ ക്ഷേത്രദേവതയുടെ മൂലാ ധാര ചക്രത്തിത നിന്ന് ഉയര്‍ന്നൂനില്‍ക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം ക്ഷേത്രദേവന്റെ നട്ടെല്ലായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ധ്വജസ്തംഭനിര്‍മ്മാണത്തിന് സര്‍വ്വാത്മനാ കണ്ടും കേട്ടും അറിഞ്ഞും പ്രവര്‍ത്തിച്ചും കഴിവൊത്തവണ്ണം പങ്കാളിത്തം ഉറപ്പിച്ചും സഹകരിക്കുവാന്‍ കഴിയുകയെന്നത് ഈ ജനപുണ്യമാകൂന്നു. കാരണം ധ്വജസ്തംഭ നിരമ്മാണം എന്നത് കാലാകാലം നിലനില്‍ക്കുന്ന നിര്‍മ്മിതിയായതിനാല്‍ പലതലമുറകള്‍ ജീവിച്ച് അസ്തമിക്കുന്നതിനിട യില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു മഹത്കര്‍മ്മമാണ്.