ബ്രഹ്മസ്വരൂപിണിയും ശോകനാശിനിയും സര്‍വ്വൈശ്വര്യ പ്രദായിനിയും ഭക്തരില്‍ അഭിഷ്ട വരദായി നിയുമായ തഴവ വടക്കുംമുറികിഴക്ക് ശ്രീ ഭുവനേശ്വരിദേവിയുടെ സാന്നിദ്ധ്യംമൂലം നാടിന്റെയും നാട്ടുകാരുടെയും ശ്രേയസ്സും യശസ്സും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഒരു മഹാക്ഷേത്രത്തിന്റെ പൂര്‍ണ്ണത കൈവരിക്കണമെങ്കില്‍ ധ്വജം അനിവാര്യമാണ്.
ദേവപ്രശ്ന വിധിപ്രകാരം ഭഗവതിക്ക് കൊടിമരം വേണമെന്നും ആയത് തേക്കുമരത്തില്‍ പണികഴിപ്പിക്കണമെന്നും തെളിഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ 2020 ഫെബ്രുവരി 20ന് തേക്ക് ഒരം മുറിച്ച് താലപ്പൊലി, വാദ്യമ്ളേം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര ത്തിലെത്തിക്കുകയും, 2020 ഫെബ്രുവരി 24ന് താന്ത്രിക വിധിപ്രകാരം കൊടിമരത്തിന്റെ നിര്‍മ്മാണ പ്രവരത്തനങ്ങള്‍ സമാരംഭിക്കുകയും, 2020 സെപ്റുംബര് 14 (1196 ചിങ്ങം 29) ന് ധ്യജം തൈലാധിവാ സത്തിനായി 32ല്‍ പരം പച്ചമരുന്നുകള്‍ ചേര്‍ത്ത് ശുദ്ധമായ എള്ളെണ്ണയില്‍ തയ്യാറാക്കിയ ഓഷധ എണ്ണയില്‍ ചെത്തിയൊരുക്കിയ തേക്കി൯തടി എണ്ണത്തോണിയില്‍ പ്രവേശിപ്പിക്കുകയും, 2022 മാര്‍ച്ച് 18ന് ആധാരശിലാസ്ഥാപനം നടന്നു.
ക്ഷേത്ര ശില്പി ശ്രീ. കല്ലട ശ്രീധരന് ആചാരിയുടെയും, കൊടിമര ശില്പി ശ്രീ. പരുമല സുരേഷ് എന്നി വരുടെ നേതൃത്വത്തില്‍ കൊടിമെത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചു . 2022 ഏപ്രില്‍ 01 (1197 മീനം 18) ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പവിത്രമംഗലത്തുമെം എന്‍. എസ് നമ്പൂതിരിയുടെ മുഖ്യകാര്മികത്യത്തില് പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും 2022 ഏപ്രില്‍ 06 (1197 മീനം 23) ധ്യജപ്രതിഷ്ഠയും, 2022 ഏപ്രില്‍ 10 (0197 മീനം 27) തൃക്കൊടിയേറ്റും നടത്തി