കൈലാസനാഥന്‍
ദേവീസങ്കല്പത്തില്‍ ശിവസാധ്യമെങ്കില്‍ മഹാശക്തിചൈതന്യം പതിന്മടങ്ങ് വര്‍ദ്ധിക്കുുമെന്നത് വാസ്തവം. അഖിലചരാചരങ്ങള്‍ക്കും കാരണഭൂതനായ കൈലാസനാഥന്‍ ഇവിടെ പ്രകൃതി പുരുഷ സമഞ്ജങസഭാവം വെളിവാക്കിക്കൊണ്ട് ലിംഗസ്വരൂപനായി കുടികൊള്ളുന്നു. ക്ഷേത്രത്തിന്റെ ഇശാനകോണില്‍ പടിഞ്ഞാറുദര്‍ശനമായി വാഴുന്ന ശ്രീ മഹാദേവന്‍ മംഗല്യതടസങ്ങൾ നീക്കിയനുഗ്രഹിക്കുന്ന സര്‍വ്യേശ്വരനായി വാഴുന്നു. പഞ്ചാക്ഷരീമന്ത്രജപത്താല്‍ സന്തുഷ്ടനാകുന്ന ഭഗവാന്റെ ദരശനം മഹത്തരം തന്നെ.
കേരളത്തില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പഞ്ചശിരസ്സുയര്‍ത്തിയ നാഗ ഛത്രത്തോടെ മഹിമയെഴുന്ന ശിവലിംഗരൂപമാണ് ഇവിടുത്തെ ശിവലിംഗ പ്രതിഷ്ഠയെന്നതും ശ്രദ്ധേയമാണ്.