ക്ഷേത്ര ഉപദേവതകൾ

നാഗപചൈതന്യങ്ങള്‍

കുണ്ഠല ബ്രഹ്മമൂര്‍ത്തികളായ നാഗപചൈതന്യങ്ങള്‍ വസിക്കുന്ന ഭൂമിയില്‍ ആരാധന ചെയ്യുന്നത്‌ അനന്തപുണ്യത്തെ പ്രദാനം ചെയ്യും. സര്‍വ്വവിഷ പ്രകൃതിക്കും വിഷസാദ്ധ്യതകള്‍ക്കും അധിപരായ നാഗര്‍ക്ക്‌ ആചാരപൂജകള്‍ ചെയ്ത്‌ സന്തുഷ്ടരാക്കുന്നത്‌ സര്‍വ്വ രോഗപരിഹാരത്തിനും നാടിന്റെ രക്ഷയ്ക്കും അനുചിതം. ഈ ചൈതന്യഭൂവിൽ നാഗ രാജാവ്‌, നാഗയക്ഷി, അഖിലനാഗങ്ങള്‍, ബാലനാഗം ആദിയായുള്ള നാഗദേവതകള്‍ അധിവസിക്കുന്നു. പ്രകൃതിയുടെ പ്രത്യക്ഷ പ്രതീകങ്ങളായ നാഗദൈവങ്ങളെ ഭജിച്ചും പൂജിച്ചും മോക്ഷപ്രാപ്തിക്ക്‌ മാര്‍ഗമൊരുക്കാം.

ബ്രഹ്മരക്ഷസ്സ്‌, യോഗീശ്വരന്‍, മൂര്‍ത്തി, പേയ്‌ ആദിയായ ചൈതന്യമൂര്‍ത്തികളുടെ അധിവാസം കൊണ്ടും മഹിമയേറുന്ന ഭൂമിയാണ്‌ ഈ ക്ഷേത്രസങ്കേതം.

Pages: 1 2 3 4 5