മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് രാമനവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യ പുത്രനായാണ് ശ്രീരാമന് ഭൂമിയില്‍ അവതാരമെടുത്തത്. വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീരാമന് സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം.
പൂജയും വഴിപാടും ബുക്കുചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ചൈത്രമാസത്തിലെ ശുക്ലപക്ഷ നവമി മദ്ധ്യാഹ്നത്തില്‍ വരുന്ന ദിവസമാണ് സൂര്യവംശ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും പുത്രനായി ശ്രീരാമന്റെ ജനനം. അസുര രാജാവായ രാവണനെ കൊല്ലുക എന്നതായിരുന്നു മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം കൂടിയായ ശ്രീരാമചന്ദ്ര പ്രഭുവിന്റെ ലക്ഷ്യം. ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്.
ഉത്തരേന്ത്യയില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്ക്കുന്നു. വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷങ്ങള്‍ നടക്കാറുണ്ടെങ്കിലും അയോധ്യയിലെ ആഘോഷങ്ങള്‍ വേറിട്ടതു തന്നെയാണ്. പല ഭാഗത്ത് നിന്നുള്ള ഭക്തര്‍ നവമി ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി അയോധ്യയില്‍ എത്തിച്ചേരാറുണ്ട്.
അയോധ്യ നഗരം വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും ഭക്തര്‍ ക്ഷേത്രത്തില്‍ വഴിപാടുകളുമായി എത്തുകയും ചെയ്യുന്നു. രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന കോദണ്ഡ രാമര്‍ ക്ഷേത്രം, സേലത്തെ പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രം, കേരളത്തിലെ തൃപ്പയാര്‍ ശ്രീരാമ ക്ഷേത്രം, തമിഴ്നാട്ടിലെ മുടികോണ്ടന്‍ കോദണ്ഡരാമര്‍ ക്ഷേത്രം, കുംഭകോണത്തെ കൊളവില്ലി രാമന് ക്ഷേത്രം തുടങ്ങിയവയാണ് ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ രാമക്ഷേത്രങ്ങള്‍.