ക്ഷേത്ര ചരിത്രം

സര്‍വ ഭൗതിക സൗകര്യങ്ങളും സമൃദ്ധിയും ഒത്തുചേരന്ന ആയിരാജവംശത്തിന്റെ അധികാരത്തിലും പിൽക്കാലത്ത്‌ കായംകുളം രാജാവിന്റെ അധികാര പരിധിയിലേക്കും വന്നുചേര്‍ന്ന പ്രദേശം. ദേശസംരക്ഷണാര്‍ത്ഥം യുദ്ധമുറകള്‍ അഭ്യസിപ്പിച്ചു യോദ്ധാക്കളെ വാർത്തെടുക്കുന്നതിനായി ഇവിടെ ഒരു കളരി സ്ഥാപിക്കുകയും കളരിയ്ക്കധിപയായി ദേവീ സാന്നിദ്ധ്യത്തെ കുടിയിരുത്തി പൂജിച്ച്‌ ആചരിക്കുകയും ചെയ്തുപൊന്നു ആയോധനാഭ്യാസങ്ങള്‍ക്കായി ചുറുചുറുക്കുള്ള നിരവധി യുവാക്കളെ നാടിന്റെ നാനാഭാഗത്തൂനിന്നും ഇവിടെ എത്തിച്ച്‌ അഭ്യസിച്ച്‌ സൈന്യബലം വര്‍ദ്ധിലിച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരുനാള്‍ രാജ്യം വാണിരുന്ന പൊന്നുതമ്പുരാന്‍ തീപ്പെട്ടു പോകുകയും വൈദേശിക ആക്രമണങ്ങള്‍ നിമിത്തം ദേശമാകെയുണ്ടായ അരക്ഷിതാ വസ്ഥകളാൽ ക്ഷേത്രാദിയായ ആചരണ സമ്പ്രദായങ്ങള്‍ക്കെല്ലാം ഭംഗം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ക്ഷേത്രഭൂമി ഉള്‍പ്പെടെയുള്ള ഭാഗം കാട്ടുപ്രദേശത്തിന്‌ തൂല്യമായി പരിണമിച്ചു.

തലമുറകള്‍ക്കുശേഷം കുടുംബദേശബന്ധികളായ ജനങ്ങള്‍ക്കുണ്ടായ ആപത്തുകള്‍ നിമിത്തം ദേവഹിതം ആരായുകയും പ്രശ്നപരിഹാരാര്‍ത്ഥം ദേവീസാന്നിദ്ധ്യത്തെ കൂടിയിരുത്തി പൂജിച്ച്‌ ആചരിക്കുവാന്‍ വിധിയുണ്ടാവുകയും ചെയ്തു. പാര്‍വ്വതീ പരമേശ്വരസാന്നിദ്ധ്യം കണ്ടറിഞ്ഞതിനാല്‍ ദേവി ശ്രീ പരമേശ്വരിയെ ഭുവനേശ്വരീ ഭാവത്തില്‍ ഷഢാധാര പ്രതിഷ്ഠാ വിന്യാസത്തോടെ പ്രതിഷ്ഠിച്ച്‌ ആരാധിച്ചുവരുന്നു. ശ്രീ മഹാദേവി സരവ്വേശ്വര്യപ്രദായിനിയായി ഇവിടെ ഭക്തര്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിയുന്നു.

ശൈവപചൈതന്യമായ അപ്പുപ്പനെ പഴവുരേത്ത്‌ കുടുംബത്തില്‍ ഇന്നും വല്പാരാധിക്കുന്നത്‌ ഈ ചരിത്രബന്ധമാണ്‌. ശൈവപചൈതന്യ സങ്കല്പത്തില്‍ ക്ഷേത്രത്തില്‍ മീനം രാശിയില്‍ പൂജാസമ്പ്രദായങ്ങള്‍ നല്‍കി ആചരിക്കപ്പെടുന്നുണ്ട് . ശൈവ മണ്ഡല സാമീപ്യത്തില്‍ വാഴുന്ന ഭുവനേശ്വരി ഏറെ ചൈതന്യവര്‍ദ്ധനവോടെ അകമഴിഞ്ഞ്‌ അമൃതവര്‍ഷം ചൊരിയുന്ന അനുഗ്രഹവരദായിനിയാകുന്നു.